Saturday, March 6, 2010

കഥാസംവാദം

കൂട്ടുകാരേ,

കഥാസംബന്ധമായ സര്‍ഗ്ഗസംവാദങ്ങള്‍ക്കുള്ള ഇടമാണിത്..ചെറുകഥാരംഗത്തെ പുതിയ പ്രവണതകള്‍, പ്രമേയപരിസരങ്ങള്‍, സങ്കേതങ്ങള്‍, പരീക്ഷണങ്ങള്‍, വെല്ലുവിളികള്‍,  തുടങ്ങി കാലികപ്രസക്തമായ എന്തും നമുക്കിവിടെ ചര്‍ച്ച ചെയ്യാം.!

എഴുത്തുകാരും വായനക്കാരും  ചര്‍ച്ചക്കുള്ള വിഷയങ്ങള്‍  കമന്റ് ആയി‍ ഇവിടെ നിര്‍ദ്ദേശിക്കുക. അതനുസരിച്ച്, ഋതു തന്നെ ചര്‍ച്ചകള്‍ തുടങ്ങുന്നതാണ്..! ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്ത് ഏല്ലാവരും സഹകരിക്കുമല്ലോ..?.

സ്നേഹപൂര്‍വം,
ഋതു.

5 comments:

 1. പ്രമേയപരമായി സമകാലികകഥ എത്രത്തോളം മുന്നോട്ടുപോയിട്ടുണ്ട്..? പുതിയ ജീവിതം പുതിയ കഥയില്‍
  വേണ്ടത്ര പ്രതിഫലിക്കുന്നുണ്ടോ..?

  ഋതുവിലെ കഥകളുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുക.

  ReplyDelete
 2. ഋതുവിന്റെ ഈ സംരംഭം അഭിനന്ദിയ്ക്കപ്പെടേണ്ടതാണ്. എന്നാല്‍ കഥയെഴുതുവാന്‍ ബ്ലോഗ് തുറന്നിട്ട ശേഷം മാറി നില്‍ക്കാന്‍ പാടില്ല. ഇപ്പോഴത്തെ കഥകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും പ്രതികരണങ്ങള്‍ തീരെ കുറയുന്നു. എഴുത്തുകാര്‍ പോലും മറ്റു കഥകളെ വായിയ്ക്കാനോ കമന്റു ചെയ്യാനോ തയ്യാറാകുന്നില്ല. ഇവിടെ വരുന്ന കഥകള്‍ അഗ്രിഗേറ്ററുകളില്‍ കൃത്യമായി ലിസ്റ്റ് ചെയ്യപ്പെടുന്നില്ല. ഈ രീതിയില്‍ പോയാല്‍ അധികം താമസിയാതെ കഥയെഴുത്തുകാര്‍ പിന്നോട്ട് പോകും. ആര്‍ക്കും പുതുതായി എഴുതുവാനുള്ള പ്രചോദനം ഉണ്ടാവില്ല.
  ഋതുവിന്റെ അധികൃതര്‍ തന്നെ മുന്‍‌കൈയെടുത്ത് ബ്ലോഗിന് വേണ്ടത്ര പ്രചരണം കൊടുയ്ക്കുകയും മറ്റു എഴുത്തുകാരുടെ പ്രതികരണങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുകയും വേണം. ഈയടുത്തു പ്രസിദ്ധീകരിച്ച കഥകള്‍ക്കൊന്നും കാര്യമായ പ്രതികരണം-നല്ലതോ ചീത്തയോ- ലഭിയ്ക്കാതെ പോയതെന്തുകൊണ്ടെന്ന് ഋതുവിന്റെ അധികൃതര്‍ പഠിയ്ക്കുകയും അതു പരിഹരിയ്ക്കാനുള്ള ശ്രമം നടത്തുകയും ചെയ്യില്ലെങ്കില്‍ ഈ നല്ല സംരംഭം മുന്നോട്ട് എത്ര കണ്ട് പോകുമെന്ന് സംശയമാണ്.

  ReplyDelete
 3. ആദ്യമൊക്കെ ഇവിടെ കഥകള്‍ പോസ്റ്റ് ചെയ്യാനും എല്ലാ എഴുത്തുകാരും എത്ര സജീവമായി പങ്കെടുത്ത ഈ ഗ്രൂപ്പ്‌ ബ്ലോഗ്‌ ഇപ്പോള്‍ ഒരു നിര്ജ്ജീവ അവസ്ഥയിലായതെന്തേ...?

  ReplyDelete
 4. ഒരു സങ്കട ഹരജി ..
  കൂട്ടരേ , എന്റെ ആദ്യ പന്ത്രണ്ടു കഥകള്‍ "രാത്രിമഴ പെയ്തിറങ്ങുന്നു" എന്ന പേരില്‍ പുസ്തകമാക്കുവാന്‍ ഒരു പ്രസാധകന്‍ തയ്യാറായി വന്നിട്ട് അഞ്ചു മാസമായി , ഒരു അവതാരിക വേണം .. നിങ്ങളില്‍ ആരെങ്കിലും അത് എഴുതി തരാന്‍ തയ്യാറുണ്ടോ ? വടക്കേ മലബാറിലെ ചെറുകഥാ രംഗത്തെ പ്രശസ്തരായ മൂന്നു ആള്‍ ദൈവങ്ങളെ ഞങ്ങള്‍ സമീപിച്ചിരുന്നു. ശ്രീമാന്മാര്‍ ടി. പദ്മനാഭന്‍ , അംബികാ സുതന്‍ മാങ്ങാട്, സി.വി.ബാലകൃഷ്ണന്‍., അതില്‍ ആദ്യത്തെ രണ്ടു പേര്‍ തികച്ചും നെഗറ്റിവായി.. അത് തൊട്ടു നോക്കാന്‍ പോലും തയ്യാറായില്ല. ശ്രീമാന്‍ സി.വി. ബാലകൃഷ്ണന്‍ കഴിഞ്ഞ നാല് മാസമായി എഴുതി തരാമെന്നു പറയുന്നുണ്ട്.. എനിക്ക് അനുവദിച്ചു തന്ന ജീവിത കാലയളവില്‍ അത് നടുക്കുമോ എന്നെനിക്കുറപ്പില്ല . നിങ്ങളിലാര്‍ക്കെന്ക്കെങ്കിലും എന്നെ സഹായിക്കുവാന്‍ പറ്റുമോ ? കഥകള്‍ ഈ സൈറ്റില്‍ വന്നവയാണ്. പൊതുവേ നല്ല പ്രതികരണങ്ങള്‍ ഇവിടെ നിന്നും , അത് വായിച്ച സുഹൃത്തുക്കളില്‍ നിന്നും കിട്ടിയിട്ടുണ്ട് . പുസ്തകമാവനമീന് ആഗ്രഹിക്കുന്നത് എന്നെക്കാള്‍ അവരാണ്. കഥകള്‍ .. സ്നേഹപൂര്‍വ്വം വൃന്ദയ്ക്ക് , പവ്വര്‍ കട്ട് , രാത്രിമഴ പെയ്തിറങ്ങുന്നു , കോളാമ്പി , രാമേട്ടന്‍, പാഠം ഒന്ന് - കാക്ക , ചിത്രഗുപ്തന്‍ പടിയിറങ്ങുന്നു , മൈഥിലിയുടെ കനവുകള്‍ , ആന മയില്‍ ഒട്ടകം , ഗുലാം അലി പാടുന്നു , ഗുല്‍മോഹര്‍ ,എള്ളും പൂവും ചന്ദനവും തുടങ്ങിയവയാണ്.

  ReplyDelete